കോർക്ക് സീറോ മലബാർ സഭയുടെ ഓശാന തിരുന്നാൾ ആഘോഷം

കോർക്ക് സീറോ മലബാർ സഭയുടെ ഓശാന തിരുന്നാൾ ആഘോഷം.
മിശിഹായുടെ രാജകീയ പ്രേവശനത്തെ അനുസ്മരിക്കുന്ന ഓശാന തിരുന്നാൾ 2017 ഏപ്രിൽ 9 നു വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ ആഘോഷിച്ചു. ചാപ്ലിൻ സിബി അറക്കൽ ലിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുക്കര്മങ്ങളിൽ ഫാദർ ജോസഫ് വെള്ളനാൽ, ഫാദർ റെജി കുരിയൻ എന്നിവർ സഹ കാര്മികർ ആയിരുന്നു.
തിരുന്നാൾ സന്ദേശത്തിൽ വാതിലിക്കൽ മുട്ടുന്ന കർത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രക്ഷകനും രാജാവുമായി ഏറ്റു പറയുവാനും ഫാദർ  ജോസഫ് വെള്ളനാൽ ആഹ്വാനം ചെയ്തു.​
2017-04-12T20:24:15+00:00
error: Content is protected !!