തിരുന്നാളാഘോഷം 2017

കോർക്ക്: കോർക്ക് സീറോ മലബാർ സഭയുടെ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാസ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ 2017 മെയ് 28 -൦ തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. തിരുന്നാളാഘോഷങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.
എന്ന്
ഫാ. സിബി അറക്കൽ ( ചാപ്ലയിൻ)
തോമസുകുട്ടി ഇയ്യാലിൽ, വിൽസൺ വര്ഗീസ് , ലിജോ ജോസഫ് (കൈക്കാരന്മാർ)

തിരുക്കർമങ്ങൾ
4.30 pm – ആഘോഷമായ വി. കുർബാന ( റവ. ഫാ. ജോസഫ് വെള്ളനാൽ, റവ. ഫാ. പോൾ തെറ്റയിൽ , റവ ഫാ. സിബി അറക്കൽ .)
ഈ വര്ഷം പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ ആദരിക്കലും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും

6 .00pm ലദീഞ് , പ്രദിക്ഷണം
6.30 pm നേർച്ചവിതരണം

NB : 1. കഴുന്ന് നേര്ച്ച നടത്തൽ സൗകര്യം ഉണ്ടായിരിക്കും
2. സൺഡേ സ്കൂൾ X ,XII ക്‌ളാസുകളിൽ പഠനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് അന്നേദിവസം നൽകുന്നതാണ്.

2017-09-09T20:13:42+00:00
error: Content is protected !!