നോമ്പുകാല വാർഷിക ധ്യാനo.

കോർക്ക് സീറോ മലബാർ സഭയിൽ ആണ്ടു തോറും നടത്തി വരുന്ന നോമ്പുകാല ധ്യാനo 2017 ഏപ്രിൽ 9, 10 , 11  നു വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഓശാന ഞായർ തിരുക്കര്മങ്ങളെ തുടർന്ന് ആരംഭിച്ച ധ്യാനo നയിച്ചത് ഫാ.ആൻറണി പറങ്കിമാലിൽ VC ആണ്. മൂന്ന് ദിവസങ്ങളിയി നടന്ന  ധ്യാനത്തിലൂടെ ഈശോ സാധിച്ചു തന്ന രക്ഷ വ്യെക്തിപരമായി സ്വന്തമാക്കാനുള്ള മാർഗങ്ങൾ വചന വെളിച്ചത്തിൽ പങ്കു വെക്കപെട്ടു.

ജീവിത നവീകരണത്തിനും അതിമീയ വളർച്ചക്കും ധ്യാനം ദിവസങ്ങൾ സഹായകരമായി. ഗാന ശുശ്രൂക്ഷ നടത്തിയത് ബിനു കെ.പി (ഡബ്ലിന് ) ആണ്. ധ്യാന ദിവസങ്ങളിൽ ഫാ.ആൻറണി പറങ്കിമാലി യുടെ കാർമികത്വത്തിൽ സമൂഹ ബലി നടത്തപ്പെട്ടു. കുട്ടികൾ ക്കായി നടന്ന ധ്യാനതിന് ഡബ്ലിന്, കോർക്ക് ജീസസ് യൂത്ത് സഹോദരങ്ങൾ സംയുക്ത നേതൃത്വം കൊടുത്തു. ധ്യാന ക്രമീകരണങ്ങൾ കൈക്കാരന്മാരായ തോമസുകുട്ടി ഇയ്യാലിൽ, വിൽ‌സൺ വർഗീസ്, ലിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

2017-04-12T20:33:13+00:00
error: Content is protected !!