സീറോ മലബാർ സഭ അയർലണ്ട്, കോർക്കിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു

സീറോ മലബാർ സഭ അയർലണ്ട്, കോർക്കിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു. 15-)൦ തിയതി വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാന മധ്യേ ജ്ഞാനസ്നാനാവൃതനവീകരണം, ഉയിർപ്പനുസ്മരണം എന്നീ തിരക്കര്മങ്ങളോടെ ഉദ്ധാനത്തിരുനാൾ ആചരിച്ചു.

മിശിഹാ മരണത്തെ ജയിച്ചു ലോകത്തിനു നിലക്കാത്ത പ്രേത്യാശയും ആരും എടുത്തുകളയാത്ത സമാധാനവും നൽകിയതിനെ അനുസ്മരിക്കുന്ന ഉഴിർപ്പുതിരുന്നാൽ, തിരുന്നാളുകളുടെ തിരുനാളാണ്. അന്ധകാരത്തിലുദിച്ച പ്രകാശമായ മിശിഹായെ അനുസ്മരിച്ചുകൊണ്ട് ദീപം തെളിക്കുന്ന ഓറശ്ലേമിലെ പുരാതനകർമം എല്ലാ സഭകളിലും വൈവിധ്യ്മാർന്ന കര്മനിഷ്ഠനങ്ങളിലൂടെ നടത്തുന്നത്.

നാം മിശിഹായുടെ ജീവൻ ശരീരത്തിൽ വഹിക്കുന്ന പുനരുത്ഥാനത്തിന്റെ മക്കളാണ് എന്ന് പ്രെഖ്യാപിച്ചുകൊണ്ടു പരിശുദ്ധ കുർബാനയിൽ ഏറ്റുചേർന്ന് നോമ്പ്-പീഡാനുഭവ കർമ്മങ്ങൾ ഇതോടെ പൂർത്തീകരിക്കുന്നു.

2017-04-20T21:45:08+00:00
error: Content is protected !!