സീറോ മലബാർ സഭ അയർലണ്ട്, കോർക്കിൽ പെസാഹവ്യാഴ തിരുകര്മങ്ങൾ ആചരിച്ചു

കോർക്ക്:സീറോ മലബാർ സഭ അയർലണ്ട് കോർക്കിൽ   പെസാഹവ്യാഴ തിരുകര്മങ്ങളായ  വി.കുർബാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ ശുശ്രുഷ എന്നിവ ആചരിച്ചു. വിനയത്തിന്റെയും എളിമയുടെയും മാതൃകയായ പാദക്ഷാളന ശുശ്രൂഷയും ,പെസഹാ അപ്പം മുറിക്കൽ കർമ്മവും ആചരിച്ചു. കോർക്കിലെ സഭാ വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്ത ഭക്തിനിർഭരമായ പെസഹാ ആഘോഷത്തിൽ വിൽട്ടൺ സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ. മൈക്കിൾ  ഒലേറി, സഹവികാരി റവ.ഫാ. കോളം ഓഷിയോ എന്നിവർ സന്നിഹിതരായിരുന്നു.

                                                                                                       പെസാഹവ്യാഴo 
                                                                         പരിശുദ്ധ കുർബാനയുടെ  സ്ഥാപിത ദിനം.
സ്നേഹശുശ്രുഷയുടെ പ്രതീകമായ കാൽകഴുകലും സ്നേഹ കൂദാശയായ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള കല്പന നൽകപ്പെട്ട പുണ്യ ദിനം. പുതിയ പെസഹായായ മിശിഹായിലൂടെ രക്ഷയുടെ രാജ്യത്തിലേക്ക് ആനയിക്കപ്പെടാനും മന്നയുടെ പൂർത്തീകരണമായ പരി.കുർബാനയിലൂടെ നിത്യ ജീവൻ പ്രാപിക്കാനും നമ്മെ ഒരുക്കുന്ന തിരുന്നാൾ.

മാർത്തോമാ നസ്രാണികുളുടെ കുടുംബങ്ങളിൽ നടക്കുന്ന ഇണ്ടറിയപ്പം മുറിക്കൽ പെസഹായുടെ ചൈയ്തന്യം ഓരോ കുടുംബവും ഏറ്റുവാങ്ങുന്ന പുരാതനമായ അനുഷ്ടാനമാണ്. ഓശാന ഞായറാഴ്ചത്തെ കുരുത്തോല സ്ലീവായുടെ / കുരിശിന്റെ ആകൃതിയിൽ പതിപ്പിച്ച അപ്പം ഈശോയുടെയും  12 ശിഷ്യന്മാരുടെയും ഓര്മ ആചരിച്ചു കൊണ്ട് 13 കഷണങ്ങളായി മുറിച്ചു ആദ്യം ഗൃഹനാഥൻ കഴിക്കുകയും തുടർന്ന് കുടുംബാഗങ്ങൾക്കു നൽകുകയും ചെയുന്നു.

പരിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം ഈശോ ഗത്സമെനിൽ പ്രാര്ഥിച്ചതിനെ  അനുസ്മരിപ്പിക്കുന്ന തിരുമണിക്കൂർ ആരാധനാ നടത്തുന്നത് ഉചിതമാണ്. ഈ സമയം വ്യക്തി പരമായി  പ്രാർത്ഥിക്കുന്നതും വി.ഗ്രന്ഥം വായികുന്നതും ദേവാലയത്തിൽ വന്നു പ്രാർത്ഥനയിൽ ചിലവഴിക്കുന്നതും ഏറ്റം അനുഗ്രഹപ്രധമാണ്.​

2017-04-13T20:33:52+00:00
error: Content is protected !!