സെന്റ് തെരേസാസ് യൂണിറ്റ് ക്രിസ്തുമസ് കരോൾ ഡിസംബർ 23 ന് നടത്തി

കോർക് : കോർക്ക് സീറോ മലബാർ ചർച്ച് സെന്റ് തെരേസാസ് കുടുംബ യൂണിറ്റ് ക്രിസ്ത്മസ് കരോൾ വർണാഭമായി നടത്തി. ആഘോഷമായി ബേബിച്ചന്റെ ഭവനത്തിൽ നിന്നും ഡിസംബർ 23 ന് വൈകിട്ട് 5:30 ന് ഫാ.സിബി അറക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. തുടർന്ന് യൂണിറ്റിലെ എല്ലാ കുടുംബങ്ങളും സന്ദർശിക്കുകയും സന്ദേശം നൽകുകയും ചെയ്തു . രക്ഷകനായ ഉണ്ണിയേശുവിനെ വരവേൽക്കാൻ, നമുടെ ഹൃദയങ്ങളെ ഒരുക്കണമെന്നും , ഉണ്ണിയേശുവിന്റെ ജനനം നമുക്ക് സന്തോഷവും സമാധാനവും പുത്തൻ പ്രതീക്ഷകളും നൽകട്ടെയെന്നും ബഹുമാനപ്പെട്ട ചാപ്ലിൻ ഫാ. സിബി അറക്കൽ ആശംസിച്ചു..

Click here to view the Gallery
2016-12-26T09:45:51+00:00
error: Content is protected !!