നോക്ക് തീർത്ഥാടനം

പരിശുദ്ധ കന്യക മാതാവിന്റെ പ്രത്യക്ഷീകരണത്താൽ ധന്യമായ നോക്ക് ദേവാലയത്തിലേക്ക് വർഷങ്ങളായി നടത്തപ്പെടുന്ന അയർലണ്ടിലെ പ്രവാസിവിശ്വസികളുടെ മരിയൻ തീർത്ഥാടനം മെയ് മാസം 6 -)൦ തിയതി നടത്തപ്പെടുന്നു. മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു . കഴിഞ്ഞ വർഷങ്ങളിൽ നടന്നതുപോലെ അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിശ്വാസികൾ മാസ്സ് സെന്റർ കേന്ദ്രീകരിച്ചു കൂട്ടമായും അല്ലാതെയും നോക്കിൽ എത്തും.

ഈവർഷം വിശുദ്ധ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കുന്നത് യൂറോപ്പിന്റെ അപ്പസ്തോലിക വിസിറ്റേറ്റർ ആയ മാർ സ്റ്റീഫൻ ചിറപ്പണം പിതാവാണ് . കൃത്യം പത്തു മുപ്പതിന് കർമങ്ങൾ ആരംഭിക്കുന്നതാണ്. സാധിക്കുന്ന എല്ലാവരും മരിയൻ തീർഥാടനത്തിൽ പങ്കെടുക്കണമെന്ന് ചാപ്ലിൻ ഫാദർ സിബി അർക്കൽ ആഹ്വാനം ചെയ്‌തു.

അന്നേദിവസം രാവിലെ അഞ്ചരയ്ക്ക് കോർക്കിൽ നിന്നും കനോക്കലേക്കു ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് . സീറ്റ് വേണ്ടവർ ഏപ്രിൽ പതിനഞ്ചിനു മുമ്പായി താഴെപറയുന്ന ഫോൺ നമ്പറിൽ കൈക്കാരൻമാരുമായി ബന്ധപ്പെടുക .

തോമസുകുട്ടി ഈയാലിൽ -0868064934
വിൽ‌സൺ വർഗീസ് – 0873292412
ലിജോ ജോസഫ് -0876485031

2017-03-29T18:27:19+00:00
error: Content is protected !!